മനസ്സിന്നതിശുഷ്ക
മേഖലകളില്‍
ജഡാമൂലങ്ങള് പടരവെ
കാടെരിക്കുവതാര്…?
വനമാനസങ്ങളില്
മരരോദനവുമായ്
ഇരുള് വിത്തുമേന്തിയീ
കാകന്മാര് ചിലയ്ക്കവെ,
വിത്തുകള്‍ മുളപൊട്ടി
കരിനിഴല്ച്ചോലയായ്
ഇവിടം വളര്‍ത്തവെ
കാടെരിക്കുവതാര്…?
ഗ്രാമമുഖങ്ങള്
മൂകശരവും
ശാപത്തിന്റെ
നഗ്നമാറിടവുമായ്
തീനാവിന്നുയര്ത്തവെ,
ആളൊരുമരമായി
നാടൊരുവനമാകെ
പുതുജ്വാലകള് പൂക്കാന്‍
കാടെരിക്കുവതാര്…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: