മാനന്തവാടി: തിരുനെല്ലി സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് പ്രസിഡന്റ് കെ ടി ഗോപിനാഥന് , സെക്രട്ടറി ടി വസന്തകൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തോല്‍പ്പെട്ടി വനത്തില്‍ മുത്തുവീരന് എന്നയാള്‍ സ്വര്‍ണ്ണപ്പണയം വെച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍. ബാങ്കില്‍ ഒരുവര്‍ഷം മുമ്പ് വച്ച സ്വര്‍ണ്ണപ്പണയം തിരിച്ചെടുത്ത ബാങ്കിന്റെ കൗണ്ടറില്‍ നിന്നും ബോധ്യപ്പെട്ട് പോയി മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചു വന്ന് ഇത് താന്വച്ച സ്വര്‍ണമല്ലെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. ഇതിനു പിന്നില്‍ ചില സ്വര്‍ണവ്യാപാരികളാണ്. ഇതില്‍ ബാങ്കിനെതിരെ പരാതി നല്കിയ കക്ഷിയുമായി ബാങ്കിന് യാതൊരു ബന്ധവുമില്ല. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴി നൂറുവര്‍ഷം പഴക്കമുള്ള ബാങ്കിന്റെ പേരിന് കളങ്കം വരുത്തുന്നതിനു വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ്.
സംഭവം രാഷ്ട്രീയ മുതലെടുപ്പിനായും മാനന്തവാടിയില്‍ നടന്ന വ്യാജ സ്വര്‍ണ്ണ ഇടപാടുകളുമായി താരതമ്യം ചെയ്ത് പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിന് പിന്നിലെന്നൂം ഇവര്‍ ആരോപിച്ചു.സി. ജി. സജീവന്, സി.പി നിഷാദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: