കൊച്ചി: ഐബോള്‍ കൊബാള്‍ട്ട് 5.5 യുവ 4ജി ഫോണ്‍ പുറത്തിറക്കി. 4ജി സൗകര്യമുളളവര്ക്കായി മികച്ച കണക്ടിവിറ്റിയോടെ 150 എംബിപിഎസ് വരെ ഡൗണ്‍ലിങ്ക് സ്പീഡും 50 എംബിപിഎസ് അപ്ലിങ്ക് സൗകര്യവുമുള്ളവര്ക്കായാണ് ഈ ഫോണ്‍. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബിയായി വര്‍ദ്ധിപ്പിക്കാം. 2 ജിബി റാം, 13 എംപി റിയര്‍ കാമറയും 8 എംപി ഫ്രന്റ് കാമറയും, ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്, വൈഫൈ, വൈഫൈ ഹോട്ട്സ്പോട്ട്, യുഎസ്ബി, ബ്ലൂടൂത്ത് ടെതറിംഗ്, ജിപിഎസ്, എ-ജിപിഎസ് എന്നിവ പ്രത്യേകതകളാണ്. വില 8999 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: