കാസര്‍കോട്: ജില്ലയിലെ 79 പോളിംഗ് ബൂത്തുകളില്‍ റാംപ് സൗകര്യം ഒരുക്കുമെന്ന്തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാകളക്ടര്‍ ഇ ദേവദാസന് റഞ്ഞു കളക്ടറുടെ ചേമ്പറില്‍ നടന്ന തെരെഞ്ഞെടുപ്പ് നടപടികളെക്കുറിച്ചുളള ജില്ലാതല ഉദ്യോഗസ്ഥന്മാരുടെ അവലോകനയോഗത്തില്‍ കളക്ടര്‍ ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കി. വൈദ്യുതി കണക്ഷന് ഇല്ലാത്ത ജില്ലയിലെ 22 പോളിംഗ് ബൂത്തുകളില്‍ വൈദ്യുതി സൗകര്യം ഏര്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ കെ എസ് ഇ ബി യുടെയും ബി എസ് എന്‍ എല്‍ ന്റെയും സേവനം ലഭ്യമാക്കും. ജില്ലയിലെ കല്ലപ്പള്ളി, മാനടുക്കം, അഡൂര്‍ എന്നീ പോളിംഗ് സ്റ്റേഷനുകളില്‍ ബി എസ് എന്‍ എല്‍ കണക്ഷന് ഇല്ലായെന്ന് തഹസില്‍ദാര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ മറ്റ് സേവന ദാതാക്കളുടെ സഹായം തേടും. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സൈസ് വകുപ്പ് കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. എക്സൈസിന്റെ മൊബൈല്‍ സ്ക്വാഡ് കര്‍ശന പരിശോധന നടത്തി വരികയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: