പടിഞ്ഞാറത്തറ : രേഖകളില്ലാതെ കടത്തിയ 1.94 ലക്ഷം രൂപ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കാനായി രൂപവത്കരിച്ച ഫ്ളയിങ് സ്ക്വാഡ് പിടിച്ചെടുത്തു.
കല്‍പ്പറ്റ മണ്ഡലത്തിലെ വൈത്തിരി അഡീഷനല്‍ തഹസില്‍ദാര്‍ കെ. ചാമിക്കുട്ടിയുടെ നേതൃത്വത്തിലുള്ള ഫ്ളയിങ് സ്ക്വാഡാണ് മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോവുകയായിരുന്ന 1.94 ലക്ഷം രൂപ പടിഞ്ഞാറത്തറയില്‍ വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്.
വൈത്തിരി അഡീഷനല്‍ എസ്.ഐ സലിം, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മോഹന്‍ദാസ്, യൂസഫ്, ഷംനാസ്, അബൂബക്കര്‍ എന്നിവരാണ് സ്ക്വാഡിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: