കൊച്ചി: പുതുമകളും സവിശേഷതകളുമായി ഡെല്‍ എക്സ്പിഎസ് ശ്രേണി വിപണിയിലെത്തി. 13 ഇഞ്ച് മാത്രമുള്ള ഏറ്റവും ചെറിയ ലാപ്ടോപ്. എക്സ്പിഎസ് 13, 4 കെ അള്‍ട്രാ എച്ച്ഡി ഡിസ്പ്ലേയോടുകൂടിയ 2-1 എക്സ്പിഎസ് 12, അള്‍ട്രാ മൊബൈല്‍ എക്സ്പിഎസ് 13 നോട്ബുക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഒരേ സമയം ലാപ്ടോപ്പും ടാബ്ലറ്റുമാണ് എക്സ്പിഎസ് 12, 2-1. ആറ് ദശലക്ഷം കൂടുതല്‍ പിക്സലുകളാണ് ഇതിലെ 4 കെ അള്‍ട്രാ എച്ച്ഡി ഡിസ്പ്ലേ ഓപ്ഷന് ലഭ്യമാക്കുക. വില 1,24,990 രൂപ. ഏറ്റവും ചെറിയ 13 ഇഞ്ച് ലാപ്ടോപ്, എക്സ്പിഎസ് 13, കൂടുതല്‍ സ്റ്റോറേജ് സൗകര്യത്തോടുകൂടിയതാണ്. 16 ജിബി റാം. ഏറ്റവും ചെറിയ ലാപ്ടോപ്പി (33 സെ.മി : 13 ഇഞ്ച്) ന്റെ ബാറ്ററി തുടര്‍ച്ചയായി 18 മണിക്കൂര്‍ 14 മിനിറ്റ് പ്രവര്‍ത്തിക്കും. വില 76,990 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: