കൊച്ചി: കല്യാണ്‍ ജ്വല്ലേഴ്സ് 350 കോടി രൂപ മുതല്‍മുടക്കില്‍ ഖത്തറില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. മാര്‍ച്ച് 25-ന് ദോഹയില്‍ ഏഴ് ഷോറൂമുകളാണ് തുറക്കുന്നത്. ഇതാദ്യമായി ഖത്തറിലെത്തുന്ന കല്ല്യാണ്‍ ജ്വല്ലേഴ്സ് ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ നടന് അമിതാഭ് ബച്ചന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇവരോടൊപ്പം കല്ല്യാണ്‍ ബ്രാന്‍ഡ് അംബാസഡര്‍മാരും പ്രമുഖ സിനിമാതാരങ്ങളുമായ നാഗാര്‍ജുന, പ്രഭു ഗണേശന്, മഞ്ജു വാര്യര്‍ എന്നിവരും പങ്കെടുക്കും.
ദോഹയിലെ അല്‍ ഖോര്‍, അബു ഹാമര്‍, ബാര്‍വ വില്ലേജ്, ഗരാഫ, അല്‍ റയ്യാന്‍, ഏഷ്യന്‍ ടൗണ്‍, എച്ച്ബികെ സിഗ്നല്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുടങ്ങുന്നത്. ഉദ്ഘാടന ദിവസം തന്നെ ഏഴ് ഷോറൂമുകള്‍ തുറക്കുന്ന ഖത്തറിലെ ആദ്യത്തെ ജൂവലറിയാണ് കല്യാണ്‍ ജൂവലേഴ്സ്.
ഏഴു ഷോറൂമുകള്‍ ഒരുദിവസം തന്നെ ഉദ്ഘാടനം ചെയ്യാനാകുന്നത് തങ്ങളുടെ സ്വര്‍ണ വിപണിയോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണെന്നും മേന്മയേറിയ ഉപഭോക്തൃസേവനത്തോടൊപ്പം മികച്ച രൂപകല്പനയും ഗുണമേന്മയുമുള്ള ആഭരണങ്ങള്‍ വാങ്ങുന്നത് ആഹഌദകരമായ അനുഭവമാക്കുമെന്നും കല്യാണ്‍ ജൂവലേഴ്സ് എംഡി ടി.എസ്. കല്യാണരാമന് പറഞ്ഞു. അനുയോജ്യമായ സമകാലിക, പൗരാണിക ഡിസൈനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരവും കല്യാണ്‍ ഷോറൂമുകളിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: