കൊച്ചി: സ്കൂളുകളില്‍ കായിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് സ്ഥാപിതമായ സ്പോര്‍ട്സ് ഗുരുകുല്‍ കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.നിലവില്‍ ആലപ്പുഴയിലെ ലെറ്റര്ലാന്റ് സ്കൂളും മലപ്പുറത്തെ സ്ട്രെയിറ്റ്പാത് ഇന്റര്‍നാഷണലും സ്പോര്‍ട്സ് ഗുരുകുലിന്റെ കായിക പരിശീലന പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
കായിക വിദ്യാഭ്യാസത്തിന് ആഗോളതലത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന യുഎസ്സിലെ ഹ്യൂമന്‍ കൈനറ്റിക്സിന്റെ സഹകരണത്തോടു കൂടിയാണ് വിദ്യാലയങ്ങളില്‍ ‘ലൈഫ് ലോങ് ഫിറ്റ്നസ്’ എന്ന പേരില്‍ സ്പോര്‍ട്സ് ഗുരുകുല്‍ കായിക പരിശീലനം നടത്തി വരുന്നത്.
ജനങ്ങളുടെ ചിന്താഗതിയിലുണ്ടായ മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വന്നപ്പോള്‍ കായിക പരിശീലനത്തിന് മികച്ച പ്രാധാന്യം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ദി സ്പോര്‍ട്സ് ഗുരുകുല്‍ ഡയറക്ടര്‍ ജെയ് ഷാ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: