മാനന്തവാടി : ഭരണസാരഥ്യം വഹിക്കുന്ന ലീഗിന്റെ വനിതാ ജനപ്രതിനിധിയുമായി ഊരുച്ചുറ്റിയ എഎസ്ഐക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഇതുസംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്കി.
മുന്‍പ് വെള്ളമുണ്ടയിലും ഇപ്പോള്‍ വൈത്തിരിയിലും എഎസ്ഐ ആയ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയത്.
സംവരണ സീറ്റില്‍ ജയിച്ചുകയറി ഭരണസാരഥ്യം വഹിക്കുന്ന ലീഗ് ജനപ്രതിനിധിയുമായി എഎസ്ഐ നിരവധിതവണ ഊരുചുറ്റിയിരുന്നു. ഇങ്ങനെ ഊരുചുറ്റുന്നതിനിടയില്‍ തേറ്റമലയില്വെച്ച് ജനപ്രതിനിധിയുടെ ഭര്‍ത്താവും ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു.
ഇതുസംബന്ധിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതിയും നല്കി. ഊരുചുറ്റല്‍ വിവാദമായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സംഭവം ശരിവെക്കുന്നതരത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പോലീസ് ഉദ്യോഗസ്ഥന് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതായും ചട്ടലംഘനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതുകൊണ്ടുതന്നെ എഎസ്ഐക്കെതിരെ വരുംദിവസങ്ങളില്‍ വകുപ്പ്തല നടപടി ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: