മാനന്തവാടി : നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്ലും സംസ്ഥാന കായിക യുവജന ഡയറക്ടറേറ്റും ചേര്‍ന്ന് സംസ്ഥാനതല ദുരന്ത നിവാരണ പരിശീലന ക്യാമ്പ് നടത്തി. മാനന്തവാടി ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ഡോ. വി.എസ്.അനിത ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് കണ്ണോളി മുഹമ്മദ് അധ്യക്ഷനായിരുന്നു. നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ സംസ്ഥാന പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, തലപ്പുഴ എ.എസ്.ഐ: ടി.വി. തോമസ്, പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവട്ടത്ത്, ക്യാമ്പ് ഡയറക്ടര്‍ രാജേന്ദ്രന്, സി എ രവീന്ദ്രന്, കൃഷ്ണകുമാര്‍, പി അപര്‍ണ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറോളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ദുരന്തനിവാരണവും സാഹസികതയുമായി ബന്ധപ്പെട്ട ത്രിദിന പരിശീലനത്തില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ അക്കാദമി ഫോര്‍ മൗണ്ടയനിങ് ആന്‍ഡ് അഡ്വഞ്ചര്‍ സ്പോര്‍ട്സാണ് പരിശീലനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: