പനമരം : പനമരം ടൗണില്ഓവുചാലില് നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതിന് പരിഹാരമുണ്ടാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള മലിന ജലമാണ് റോഡില്‍ പരന്നൊഴുകിയത്.
ഓവുചാല്‍ വൃത്തിയാക്കാത്തതാണ് ജലം കെട്ടിക്കിടക്കാന്‍ കാരണം. ജലനിധി പദ്ധതിക്കായി റോഡ് കുഴിച്ചപ്പോഴുള്ള മണ്ണ് കൃത്യസമയത്ത് നീക്കം ചെയ്യാത്തതിനാല്‍ ഇത് ഓവുചാലിലേക്ക് മാലിന്യം ഒഴുകി അടിഞ്ഞ് കൂടിയിരിക്കാന്‍ കാരണം. പരിസരമാകെ അസഹ്യമായ ഗന്ധമുള്ള ജലം പരന്നൊഴുകുന്നതിനാല്‍ സമീപത്തെ വ്യാപാര സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: