കല്‍പ്പറ്റ : തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്ളക്സുകള്‍ പൊതുസ്ഥലങ്ങളില്‍നിന്നും മാറ്റണമെന്ന നിര്‍ദ്ദേശം മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പാര്‍ട്ടിക്ക് ബാധകമല്ലെന്ന് ആക്ഷേപം.
മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പേരിലുള്ള ഫ്ളക്സ് പള്ളിക്കുന്ന് പള്ളിക്ക് മുന്‍പിലായുള്ള പൊതുറോഡിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇലക്ഷന് തീയതി പ്രഖ്യാപിച്ചതിനുശേഷവും ഫ്ളക്സ് എടുത്ത് മാറ്റാത്തത് നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.
ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രീണനനയത്തിന്റെ നേര്ക്കാഴ്ച്ചയായാണ് ഇതിനെ വിലയിരുത്തന്നുത്.
പള്ളിക്കുന്ന് പള്ളിയും ഹൈസ്ക്കൂളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്. കോടിക്കണക്കിന് ആസ്തിയുള്ള വയനാട്ടിലെ കൃസ്ത്യന്‍ ദേവാലയമായ പള്ളിക്കുന്ന് പള്ളിയിലേക്കും മറ്റും മന്ത്രിയുടെ താല്‍പ്പര്യ പ്രകാരം നല്കി വരുന്നതെന്ന് പറയുന്ന ലക്ഷങ്ങളുടെ കണക്കുകള്‍ നിരത്തിയുള്ള ഫ്ളക്സ് ബോര്‍ഡാണ് ന്യൂനപക്ഷ വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി പൊതുസ്ഥലത്തുതന്നെ സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: