മാനന്തവാടി : നാട്ടുകാര്‍ ശ്രമദാനത്തില്‍ തകര്‍ന്നുകിടന്ന റോഡ് ഗതാഗതയോഗ്യമാക്കി. എടവക പഞ്ചത്തിലെ പായോട്-മില്ലുമുക്ക്-അമ്പലവയല്‍ റോഡാണ് നാട്ടുകാര്‍ നന്നാക്കിയത്. മുപ്പത് വര്‍ഷം മുമ്പ് ഇതിലൂടെ റോഡ് നിര്‍മിച്ചതല്ലാതെ നവീകരണ പ്രവൃത്തികള്‍ ഒന്നുംതന്നെ നടത്തിയിരുന്നില്ല. റോഡരികില്‍ കാട് വളര്‍ന്നും മണ്ണിടിഞ്ഞും കാല്‍നടയാത്ര പോലും ദുഷ്കരമായിരുന്നു.
നാല്‍പ്പത്തിയഞ്ചോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണിത്. പാലമുക്ക്, പന്നിച്ചാല്‍, പൈങ്ങാട്ടിരി എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളും മാനന്തവാടിയിലെത്താന്‍ ഈ റോഡ് ഉപയോഗിക്കുന്നു. അമ്പലവയലില്‍ നിന്നു പൈങ്ങാട്ടിരിക്കുള്ള എളുപ്പവഴി കൂടിയാണിത്. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ റോഡിനോട് അവഗണന തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് റോഡ് നന്നാക്കാനുള്ള നടപടി തുടങ്ങിയത്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ വശങ്ങളിലെ കാട് വെട്ടിമാറ്റി ചാലുകള്‍ നിര്‍മിച്ചു.
എക്സ്കവേറ്ററും ട്രാക്ടറും വാടകയ്ക്കെടുത്താണ് പ്രവൃത്തി നടത്തിയത്. ഇരുപതോളം പേര് ശ്രമദാനത്തില്‍ പങ്കാളികളായി. പ്രദേശവാസികളില്‍ നിന്ന് അഞ്ഞൂറ് രൂപ വീതം പിരിച്ചെടുത്താണ് ആവശ്യമായ തുക കണ്ടെത്തിയത്. അടുത്ത ഘട്ടത്തില്‍ റോഡിലെ കുഴികളടയ്ക്കാനാണ് നാട്ടുകാരുടെ ഉദ്ദേശ്യം. ബാബു മത്തായി കൊച്ചിറക്കാട്ട്, കെ സി ജെയിംസ്, ചാക്കോ കൊച്ചിറക്കാട്ട്, ബേബി മാമച്ചന്, തോമസ് എന്നിവര്‍ നേതൃത്വം നല്കി.
ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: