കല്‍പ്പറ്റ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കുന്നതും പരാതിപരിഹാരവും പൂര്‍ണമായും ഓണ്‍ലൈനാക്കിയ സാഹചര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് ജില്ലാതെരഞ്ഞെടുപ്പ് വിഭാഗം പരിശീലന ംനല്‍കി. തെരഞ്ഞെടുപ്പ്സംബന്ധിച്ചോ വോട്ടര്‍പട്ടിക സംബന്ധിച്ചോ പരാതിയോ നിര്‍ദ്ദേശമോ വിവരമോ അറിയിക്കാനുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടി പ്രതിനിധിക്കോ മറ്റുസംഘടനകള്ക്കോ വ്യക്തികള്‍ക്കോ ഇലക്ഷന്‍കമ്മീഷനെ വിവരം ധരിപ്പിക്കാം. മാതൃകാപെരുമാറ്റച്ചട്ടലംഘനം, പരസ്യങ്ങളുടെ ചട്ടവിരുദ്ധപ്രദര്ശനം, സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ പെരുമാറ്റച്ചട്ടലംഘനം തുടങ്ങിയവിലെ പരാതികളും നിര്ദ്ദേശങ്ങളുംവിവരവും ചീഫ് ഇലക്ഷന് ഓഫീസര്‍ക്കോ ഡിസ്ട്രിക്ട് ഇലക്ഷന് ഓഫീസര്‍ക്കോ റിട്ടേണിങ്ങ്/ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്കോ സമര്‍പ്പിക്കാം. ഇത്രേഖപ്പെടുത്താന് epariharam.k erala.g ov.in വെബ്സൈറ്റില്‍ സൗകര്യമുണ്ട്.
നിയമലംഘനമുണ്ടായ തിയ്യതി, പരാതിയുടെ ചുരുക്കം, ഫോട്ടോ/ വീഡിയോ/ നോട്ടീസ് രൂപത്തിലുള്ള തെളിവ് തുടങ്ങിയ വിവരംനല്‍കാം. പരാതി സ്വീകരിച്ചയുടന്‍ പരാതി അയച്ച ആളുടെ ഫോണില്‍ സന്ദേശം ലഭിക്കും. പിന്നീടുള്ള ആശയവിനിമയത്തിന് ഈ നമ്പര്‍ സൂക്ഷിച്ചുവെക്കണം. തെരഞ്ഞെടുപ്പ് പ്രക്രിയ പരാതിരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പാടാക്കിയത്. കൂടാതെ പാര്‍ട്ടിപ്രവര്‍ത്തകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ലഭിക്കുന്ന വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുമെന്നും കമ്മീഷന് വിലയിരുത്തുന്നു.
പ്രചാരണത്തിനാവശ്യമായ അനുമതികള്‍ നേടുന്നതിന് eanumathi.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാം. മൈക്ക് പെര്മിറ്റിനുമാത്രമുള്ള അനുമതിയൊഴികെ യോഗംചേരുക, ലൗഡ്സ്പീക്കര്‍ ഉപയോഗിക്കുക, വാഹന പ്രചാരണം നടത്തുക, ജാഥ നടത്തുക, കവലകളില്‍ യോഗം ചേരുക/ പ്രസംഗം സംഘടിപ്പിക്കുക, ഹെലികോപ്റ്ററോ ഹെലിപാഡോ ഉപയോഗിക്കുക, തുറന്ന സ്റ്റേജ് ഉപയോഗിക്കുക, കമാനം സ്ഥാപിക്കുക തുടങ്ങി പ്രചാരണത്തിനുള്ള എല്ലാ അനുമതികള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇതിന് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, പോലീസിന്റെയും സ്ഥലമുടമയുടെയും നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥലം ഉപയോഗിക്കാനുള്ള അനുമതി, പ്രതീക്ഷിത ചെലവ് തുടങ്ങിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. നേരിട്ടും അനുമതി തേടുകയും പരാതികളും നിര്‍ദ്ദേശങ്ങളും അറിയിക്കുകയും ചെയ്യാമെങ്കിലും ഉദ്യോഗസ്ഥര്‍ അപേക്ഷ ഓണ്ലൈനാക്കുമ്പോഴേക്കും ഇതിനകം നേരിട്ട് ഓണ്‍ലൈനില്‍ അപേക്ഷിച്ചവരേക്കാള്‍ പുറകിലാകാനുംസാധ്യതയുണ്ട്. ജില്ലാ ഐറ്റികോഡിനേറ്റര് കെ.എം.ഹാരിഷ് ക്ലാസ്സെടുത്തു. പ്രോഗ്രാമര്വി.ആ ര്‍.ഉദയകുമാര്‍, എ.എം.ജാഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: