മാനന്തവാടി : ജീവകാരുണ്യത്തില്‍ മാതൃകയായി മാനന്തവാടി ഗവ. യുപി സ്ക്കൂള് 150ാം വാര്‍ഷികസമാപനം. ഇതിന്റെ ഭാഗമായി ജില്ലാആശുപത്രിക്ക് സ്ട്രക്ച്ചറും വീല്ചെയറുംനല്കിയാണ് മുത്തശ്ശിവിദ്യാലയം സമാപന വാര്‍ഷികാഘോഷം നടത്തിയത്.
ചടങ്ങ് കവി പവിത്രന് തീക്കുനി ഉദ്ഘാടനം ചെയ്തു. സമാപനചടങ്ങില്‍ വികസന രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട ഡോ. പി.നാരായണന് നായര്‍ സ്ട്രക്ച്ചറും വീല്‍ചെയറും ജില്ലാ ആശുപത്രിയിലെ അസ്ഥി രോഗവിദഗ്ദന്‍ ടി.പി.സുരേഷിന് കൈമാറി. വിദ്യാലയത്തിന്റെ നൂറ്റി അമ്പതാം വാര്ഷികാഘോഷപരിപ്പാടികള് ഒരുവര്‍ഷം നീണ്ടുനിന്നതായിരുന്നു. അതുകൊണ്ട് തന്നെ വ്യത്യസ്തങ്ങളായ നൂറ്റിയമ്പത് ചടങ്ങുകളും സ്ക്കൂള് പിടിഎ നടത്തുകയുണ്ടായി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരാനാണ് പിടിഎയുടെ തീരുമാനം. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് സി.സെയ്തലവി അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ഗുരുവന്ദനം ചടങ്ങ് കെ.പി.രമണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് എം.മുരളീധരന്, കെ.ജി.ജോണ്സന്, അഡ്വ. എന്‍.കെ.വര്‍ഗ്ഗീസ്, എം.വി.പ്രഭാകരന്, ആമിന ഹംസ, വി.മഞ്ജുഷ, ജിഷ്ണു പ്രയാഗ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: