അടൂര്‍: ഏഴംകുളം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സേവന പ്രവര്‍ത്തനങ്ങളില്‍ ഏഴംകുളം മണ്ഡലത്തിന്റെ സേവാഭാരതിയുടെ പ്രവര്‍ത്തനം 16 വര്‍ഷം പിന്നിട്ടു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്ക്ക്കുംഭഭരണിനാളില് ദാഹജലവും, വൈദ്യസഹായവും ഉത്സവദിനമായ കാര്‍ത്തിക, രോഹിണി എന്നീ ദീവസങ്ങളില് നടക്കുന്ന തൂക്കനാളില് അന്നദാനവും നടക്കുന്നു. 16 വര്‍ഷമായി നടത്തുന്ന ഈ സേവന പ്രവര്‍ത്തനങ്ങള്‍ ദൂരെദേശങ്ങളില്‍ നിന്നും എത്തുന്ന നിരവധിയാളുകള്‍ക്ക് വളരെയേറെ ആശ്വാസമാകുന്നുണ്ട്.
അയ്യപ്പ സഹസ്രനാമ അര്‍ച്ചന നടത്തി
ഓമല്ലൂര്‍: ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ ഉപദേശകസമിതിയുടേയും ശ്രീ രക്തകണ്ഠ മാതൃസമിതിയുടേയും നേതൃത്വത്തില്‍ അയ്യപ്പ സഹസ്രനാമ അര്‍ച്ചനയും ശനിദോഷ നിവാരണപൂജയും നടത്തി. ഉപദേശകസമിതി പ്രസിഡന്റ് എം.എം. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ താഴൂര്‍ ജയന് മുഖ്യകാര്‍മികത്വം വഹിച്ചു. മാതൃസമിതി പ്രസിഡന്റ് ബിന്ദു.എ.നായര്‍, സെക്രട്ടറി മിനിസുനില്‍ എന്നിവര്‍ നേതൃത്വം നല്കി. ചുറ്റുവിളക്ക് സമര്‍പ്പണത്തിന് മുന്നോടിയായി ഏ്പ്രില്‍ 18 ന് 1000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാ അയ്യപ്പ സഹസ്രനാമ അര്‍ച്ചനയും നടത്തുവാനും എല്ലാം രണ്ടാം ശനിയാഴ്ചയും ശനിദോഷ നിവാരണപൂജ നടത്തുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: