മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ടു മഹോത്സവത്തിന് തുടക്കം കുറിച്ച് പള്ളിയറവാൾ എഴുന്നള്ളിച്ചു.മാര്‍ച്ച് 14 മുതൽ 27 വരെ നീണ്ടു നിൽക്കുന്ന ആറാട്ടുമഹോത്സവത്തിന് തുടക്കം കുറിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെ പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലെത്തിൽ നിന്നാണ് വാൾ എഴുന്നള്ളിച്ചത്. എക്സി. ഓഫീസർ കെ.കെ. ബാബു, ട്രസ്റ്റിമാരായഏച്ചോം ഗോപി, സി.എ. കുഞ്ഞിരാമൻ നായർ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എൻ.കെ. മന്മഥൻ, ജന. സെക്രട്ടറി പി.എൻ. ജ്യോതിപ്രസാദ്, അഡ്വ. എം. വേണുഗോപാൽ, കമ്മന മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: