മാനന്തവാടി: ജനമൈത്രി പോലീസ് സംസ്ഥാനത്ത് മാതൃകയെന്ന് ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്ക്കരന്‍. ജനമൈത്രി പോലീസ് മാനന്തവാടിയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഇന്നത്തെ കാലഘട്ടത്തില്‍ പോലീസും ജനങ്ങളും സൗഹൃദത്തിലാണെന്നും അദേഹം കൂട്ടിചേര്‍ത്തു. മാന്തവാടി വ്യപാരഭവനില്‍ നടന്ന ശില്‍പ്പശാലയില്‍ ഡിസിആര്‍ബി – ഡിവൈഎസ്പി എസ്. പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം, മാനന്തവാടി ഡിവൈഎസ്പി അസൈനാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.എന്‍ സജീവ്, വനിത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉഷാകുമാരി, ജനമൈത്രി അംഗങ്ങളായ സാജന് ജോസ്, നന്ദിനി വേണു ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: