കുമ്പള: കുമ്പള പഞ്ചായത്തിലെ ആരിക്കാടിയില്‍ ആര്‍എസ്എസ് മുന്‍ മുഖ്യശിക്ഷകിന് നേരെ എന്‍ഡിഎഫ് അക്രമം. ആരിക്കാടിയിലെ വികാസിന് നേരെയാണ് അക്രമം നടന്നത്. കഴിഞ്ഞ 1ന് ഇവിടെ ഹിന്ദുക്കളായ 3 പേരെ മുസ്ലീം മതതീവ്രവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശ നിലയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും വികാസ് എന്ന യുവാവിനെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തടഞ്ഞ് നിര്‍ത്തി ക്രിമിനല്‍ സംഘത്തിന്റെ നേതാവായ ഉസ്മാന് എന്ന ഉണ്ട ഉസ്മാന്റെ നേതൃത്വത്തില്‍ 50 ഓളം വരുന്ന സംഘം വടിവാള്‍, കത്തി, ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി അക്രമിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. വെട്ടേറ്റ് തലയ്ക്ക് മാരകമായി മുറിവ് പറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വികാസിന്റെ ചിത്രം ചുറ്റുംകൂടി നിന്ന ക്രിമിനലുകള്‍ തന്നെ മൊബൈലില്‍ പകര്‍ത്തുകയും മറ്റുള്ളവര്‍ക്ക് വാട്സ് ആപ്പ് വഴി അയച്ചു കൊടുക്കുകയും ചെയ്തു. പകര്‍ത്തിയ ദൃശ്യത്തില്‍ അക്രമികളുടെ മുഖവും വ്യക്തമായി പതിഞ്ഞിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന് വ്യക്തമായ തെളിവുണ്ടായിട്ടും മുസ്ലീം ക്രിമിനലുകള്‍ക്കെതിരെ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. പ്രതികള്‍ക്കെതിരെ നിസാരമായ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ആരിക്കാടി ജംഗ്ഷന് പരിസരത്ത് മുസ്ലീം തീവ്രവാദികളായ കഞ്ചാവ് മാഫിയകളുടെ ഭീഷണിയും, ഗുണ്ടാ വിളയാട്ടവും കാരണം ജനങ്ങള്‍ ഭയന്ന് ജീവിക്കുകയാണ്. ഇത് വഴി പോകുന്നവരെ ഹിന്ദുവാണോ എന്ന് ചോദിച്ചാണ് മര്‍ദ്ദിക്കുന്നത്. ഈ മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് എന്‍ഡിഎഫ് ശ്രമിക്കുന്നത്. ലീഗിന്റെ ഒത്താശയോട് കൂടിയാണ് അക്രമം നടത്തുന്നത്. മുസ്ലീം ക്രിമിനലുകളുടെ അക്രമത്തിന് പോലീസ് തടയിട്ടില്ലെങ്കില്‍ സംഘര്‍ഷം വ്യാപിക്കാന്‍ കാരണമാകും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ അക്രമം വ്യാപിപ്പിച്ച് ഹിന്ദുക്കളില്‍ ഭീതി പരത്താനുള്ള ലീഗിന്റെ തന്ത്രമാണ് പിന്നിലെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: