മീനങ്ങാടി: പോളി ടെക്നിക് സംസ്ഥാന കലോത്സവത്തില്‍ മലയാളനാടക മത്സരത്തില്‍ മീനങ്ങാടി പോളി ടെക്നിക്കിന് ഒന്നാംസ്ഥാനവും മികച്ച നടനുള്ള അവാര്‍ഡും നേടി. നാടകപ്രവര്‍ത്തകന്‍ ഗിരീഷ് കാരാടി സംവിധാനം ചെയ്ത ജയപ്രകാശ് കൂളൂരിന്റെ ചോരണ കൂര എന്ന നാടകത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. കാന്തന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്ഫലിപ്പിച്ച ജോണ്ബ്ലസനാണ് മികച്ച നടന്. നെന്മേനിഗ്രാമപഞ്ചായത്തിലെകോളിയാടി ഇഞ്ചപ്പിള്ളിയില് ജോര്‍ജ്ജ് മാഷിന്റെയും ജിന്‍സിയുടെയും മകനാണ്. പോളി ഒന്നാംവര്‍ഷ മെക്കാനിക്കല്വിദ്യാര്ത്ഥിയാണ്. കാന്തനും കാന്തയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണിത്. അലസനായ കാന്തന് ഒരു ജോലിയും ചെയ്യാതെ മടിപിടിച്ചിരിക്കുമ്പോള്‍ കാന്ത ഒരു സൂത്രപ്പണിയിലൂടെ അയാളുടെ അലസത മാറ്റിയെടുക്കുന്നു. നാടന്‍പാട്ടിന്റെ ഈണവും അഭിനയപാടവത്തിന്റെ തന്മയത്വവും ഈ നാടകം കാഴ്ചാനുഭവം സമ്മാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: