തിരുവല്ല: നൂറുമേനിയുടെ നിറച്ചാര്‍ത്തില്‍ അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴ അപ്പര്‍കുട്ടനാടന്‍ കര്ഷകന് തിരിച്ചടിയായി. വ്യാഴാഴം വെള്ളിദിവസങ്ങളില്‍ കൊയ്ത്തുകഴിഞ്ഞ നിരണം പെരിങ്ങര പഞ്ചായത്തുകളിലെ പാടങ്ങളിലാണ് നെല്‍കറ്റകള്‍ നനഞ്ഞത്. വിളവ് പാകമായ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളാണ് ഇപ്പോഴും കൊയ്ത്തു കാത്തുകിടക്കുന്നത.് പാണാകേരി, പടവിനകം, വേങ്ങല്‍ തുടങ്ങിയ പാടങ്ങളിലെ വിളവടുത്ത നെല്‍ചെടികളെല്ലാം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മണ്ണോട് ചേര്‍ന്നു.കൊയ്ത്ത് യന്ത്രങ്ങളുടെ കുറവും ആവശ്യത്തിന് തൊഴിലാളികള്‍ ഇല്ലാതായതും കര്‍ഷകര്‍ക്ക് തിരിച്ചടിയായതിനു പിന്നാലെയാണ് അപ്രതീക്ഷിത മഴയും വെള്ളിടിയായത്.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ നെല്ല് മിക്കയിടത്തും കണ്ടത്തില്‍ തന്നെ കിടക്കുകയാണ്. മഴയോടൊപ്പമുണ്ടായിരുന്ന കാറ്റാണ് ചിലയിടങ്ങളില്‍ വിനായായത്. വിളവ് അടുത്ത പാടങ്ങളില്‍ നെല്ല് കൊഴിഞ്ഞും, ചെടിമറിഞ്ഞും കിടക്കുന്ന അവസ്ഥയിലാണ.മിക്കയിടങ്ങളിലും പ്രതികൂല കാലവസ്ഥയായതിനാല്‍ രണ്ടുപ്രാവശ്യത്തെ വിതനടത്തേണ്ടിവന്നു.പിന്നീട് മഴചതിച്ചില്ലങ്കിലും വിളവെടുപ്പ് കാലത്തെ അപ്രതീക്ഷിത മഴ കൃഷിക്കാര്‍ക്ക് ബുദ്ധിമുട്ടായി .വേണ്ട നിര്‍ദ്ദേശം കൊടുക്കാന്‍ പോലും കൃഷിവകുപ്പ് എത്താറില്ലന്ന് കര്‍ഷകര്‍ പറയുന്നു.് പെരിങ്ങരയില്‍ കൃഷിഓഫീസറിന്റെ തസ്ഥിക ഒഴിഞ്ഞ് കിടന്നിട്ട് അഞ്ചു മാസമായി . പകരം കടപ്രയിലെ കൃഷി ഓഫിസര്‍ക്കാണു ചുമതല. ഫലത്തില്‍ കൊയ്ത്തിനു കര്‍ഷകരെ ഏകീകരിക്കേണ്ട കൃഷിവകുപ്പിന്റെ ഉേദ്യാഗസ്ഥരുടെ സേവനം ലഭിക്കുന്നില്ല. ജില്ലയിലെ തന്നെ ഒരു കൃഷി ഓഫിസറെയായിരുന്നു കഴിഞ്ഞ മൂന്നു വര്‍ഷവും പാഡി ഓഫിസറായി നിയമിച്ചിരുന്നത്. എന്നാല്‍, ഇക്കൊല്ലം സപ്ലൈകോയിലെ ഒരുേദ്യാഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്.വേണ്ടത്ര പരിചയമില്ലാത്തത് കൊണ്ട് അതും ഏകീകരണത്തിന് വിലങ്ങുതടിയായി.ഇന്നലയും ഈ പ്രദേശത്ത് ഉണ്ടായ മഴ കര്‍ഷകരെ ആശങ്കപ്പെടുത്തി.വിത ഒരേസമയത്ത് നടന്നിതിനാല് ജ്യോതി ഇനത്തില്‍ പെട്ട നല്ല് വിതച്ച പാടമ്ാണ് ഇപ്പോള്‍ കൊയ്ത്തിന് പാകമായിരിക്കുന്നത് ഇന്നാല് ഉമ ഇനം വിതച്ച പാടങ്ങള്‍ക്ക് 15 ദിവസത്തെ താമസംകൂടിയുണ്ട്. വേങ്ങല്‍ പാടശേഖരത്ത് 14നും പടവനാകത്ത് 22 രണ്ടിനുമാണ് കൊയ്ത്ത് നിശ്ചിയിച്ചിരിക്കുന്നത്. അടുത്തദിവസങ്ങളില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിച്ച് അടുത്തമഴക്ക് മുമ്പ്
വിളവെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.എന്നാല്‍ അടിയ ന്തര നടപടി ഉണ്ടായില്ലങ്കില്‍ 16ന് കൃഷിവകുപ്പും പാടശ്ശേഖരസമിതിയും സംയുക്തമായി നടത്തുന്ന യോഗം ബഹിഷ്കരിക്കാനും ഒരു വിഭാഗം കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: