പുല്‍പ്പള്ളി : ജില്ലയിലെ ഓട്ടോ തൊഴിലാളികളെ ലീഗല്‍ മെട്രോളജി വകുപ്പ് മീറ്റര്‍ സീലിംഗിന്റെ പേരില്‍ പീഡിപ്പിക്കുന്നു.സീലിംഗ് കാലാവധി ഒരുദിവസം തെറ്റിയാല്‍ 2000 രൂപ പിഴ ഈടാക്കുന്നു. പിഴ അടക്കാതെ മീറ്റര്‍ സീല്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല. മലയോര മേഖലയായ വയനാട് ജില്ലയേയും ഇടുക്കി ജില്ലയേയും മീറ്റര്‍ ഉപയോഗത്തില്‍ നിന്ന് ഗവണ്മെന്റ് ഒഴിവാക്കിയതാണ്. എന്നാല്‍ മീറ്ററിന്റെ പേര് പറഞ്ഞ് ജില്ലയിലെ മുഴുവന്‍ ഓട്ടോ തൊഴിലാളികളേയും ലീഗല്‍ മെട്രോളജി ചൂഷണം ചെയ്യുകയാണ്.
കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സീല്‍ ചെയ്യാത്ത മീറ്ററിന് ഒരുദിവസം പോലും തെറ്റിയാല്‍ 2000 രൂപ പിഴ ഈടാക്കുന്നതെന്നാണ് ലീഗല്‍ മെട്രോളജി അധികൃതരുടെ ന്യായം. എന്നാല്‍ മീറ്റര്‍ ഉപയോഗിക്കാതെ ഓടുവാന്‍ അനുവാദമുള്ള വയനാട് ജില്ലയില്‍ മീറ്റര്‍ സീലിംഗ് സംവിധാനം നിര്‍ത്തണമെന്ന് മുഖ്യമന്ത്രിക്കും, ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിക്കും, ജില്ലാകളക്ടര്‍ക്കും പരാതി നല്‍കുമെന്ന് പി.ജെ. ഷാജി, എം.പി.ബാബു, പി. എം.വിമോദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: