മാനന്തവാടി : സിപിഐഎം നേതൃത്വത്തോടുള്ള അതൃപ്തിമൂലം എടവകപഞ്ചായത്തംഗം ഒ.സുനിത രാജിവെച്ചു. പട്ടികവര്ഗ്ഗസംവരണമായ മൂന്നാംവാര്ഡില്നിന്നുമാണ് സുനിത മത്സരിച്ചുവിജയിച്ചത്. പഞ്ചായത്തംഗമായതുമുതല് പാര്‍ട്ടിനേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സുനിത. വാര്‍ഡില്‍ നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സിപിഎംനേതൃത്വംഇടപെട്ട് തല്പ്പരകക്ഷികള്ക്കനുകൂലമായി നടപ്പിലാക്കാന്‍ സമ്മര്ദ്ദംചെലുത്തുന്നതാണ് സുനിത പാര്‍ട്ടിനേതൃത്വവുമായി അകലാന്കാരണം. സുനിതയുടെ രാജി സിപിഎമ്മിനുള്ളില്‍ വരുംദിവസങ്ങളില്‍ വന്‍വിവാദത്തിന് വഴിവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: