കല്‍പ്പറ്റ : ഭാരതത്തിന്റെ മണ്ണി ല്‍ നിന്നുകൊണ്ട് രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി തുറുങ്കില്‍ അടക്കണമെന്ന് ഹിന്ദുഐക്യവേദി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നവര്‍ ആരുതന്നെ ആയാലും എന്ത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഭാരതത്തില്‍ വ്യാപകമായി രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലരൂപത്തിലും ഭാവത്തിലും മറനീക്കിപുറത്തു വരുന്നതായി യോഗം വിലയിരുത്തി.
രാജ്യസ്നേഹമെന്തെന്നും രാഷ്ട്രസേവനമെന്തെന്നും പഠിച്ചുവളരേണ്ട സര്‍വ്വകലാശാലകളില്‍ രാജ്യവിരുദ്ധത വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. കേവലം വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കി രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് -കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ സമീപനത്തില്‍ മാറ്റം വരേണ്ടത് അത്യാവശ്യമാണെന്നും ഹിന്ദുഐക്യവേദി ജില്ലാകമ്മിറ്റി വിലയിരുത്തി.
അഫ്സല്ഗുരുവിനെ തുക്കിലേറ്റുമ്പോള്‍ ഭരണം കൈയാളിയിരുന്നത് യുപിഎ സഖ്യ കക്ഷികളാണ് ആ സമയങ്ങളില്‍ നടത്താതിരുന്ന അഫ്സല്‍ഗുരു അനുസ്മരണം ബിജെപി സര്‍ക്കാരിന്റെ ഭരണകാലത്ത് നടത്തിയതിനു പിന്നില്‍ കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ അവിശുദ്ധ കൂട്ട്കെട്ടും അധികാരത്തിനായി രാജ്യംവരെ വില്‍ക്കുമെന്ന മാനസികാവസ്ഥയുമാണ് പ്രകടമാക്കുന്നത്. താല്‍ക്കാലികനേട്ടത്തിനുവേണ്ടി രാജ്യത്തെ വിറ്റുകാശാക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവണതകളെ ദേശസ്നേഹികള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും നേതാക്കള്‍ പ്രസ്താവിച്ചു.
യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് സി.പി.വിജയന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റി അംഗം സജിത്ത്, നാരായണന്, താലൂക്ക് പ്രസിഡന്റ് മുകുന്ദന്, സജി, പുനത്തില്‍ കൃഷണന്, ഖജാന്‍ജി എന്‍. രവീന്ദന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: