തിരൂരങ്ങാടി: കേന്ദ്രസര്‍ക്കാര്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ ഇഎസ്ഐ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിഎംഎസ്. ഇതിനെതി ഓട്ടോ തൊഴിലാളികള്‍ തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി. മോട്ടോര്‍ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പി.പരമേശ്വരന് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ നിലവില്‍ കെടുകാര്യസ്ഥതയുടെ വിളനിലമായി മാറികൊണ്ടിരിക്കുകയാണ്. ഇവയൊന്നും തൊഴിലാളികള്‍ക്ക് ഗുണകരമായ രീതിയില്‍ ചിന്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇഎസ്ഐ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്കയ്യെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മോട്ടോര്‍ ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ.ദിനേശന് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ഒ.ഗോപാലന്, ജില്ലാ സെക്രട്ടറി പി.മോഹനന്, ജില്ലാ ജോ.സെക്രട്ടറി എല്‍.സതീഷ് എന്നിവര്‍ സംസാരിച്ചു. കെ.പി.പ്രകാശന് സ്വാഗതവും സി.കെ.സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: