പുല്‍പ്പളളി : വനവാസികള്‍ക്കിടയിലും ഗോത്രസംസ്ക്കാരം ഉള്‍ക്കൊളളുന്ന ഗിരിവര്‍ഗ്ഗ സമൂഹങ്ങള്‍ക്കിടയിലും തനത് കലകളും അനുഷ്ഠാന കലകളുമൊല്ലാം അന്യമാകുമ്പോള്‍ മാണ്ടാടന്‍ ചെട്ടി സമുദായത്തിലെ ഇളം മുറക്കാര് അവരുടെ അനുഷ്ഠാന കലാരൂപമായ കോല്‍ക്കളി അവതരിപ്പിച്ചത് കാണികള്‍ക്ക് കൗതുകമായി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ ധാരാപുരത്തുനിന്ന് ഗൂഡല്ലൂരില്‍ കുടിയിരിപ്പുറപ്പിച്ച വെളളാള ചെട്ടിമാരില്‍ ഒരു വിഭാഗമാണ് ഇവരെന്നാണ് വിശ്വാസം. രാമായണകഥകളെ ഇതിവൃത്തമാക്കി ഇവര്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി വയനാടിനെക്കുറിച്ച് പഠനം നടത്തുന്ന ചരിത്ര-ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ വഴികാട്ടിയാണ്. സീതാ-ലവകുശ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ചേടാറ്റിന്കാവിന് സമീപമുളള വേടന്കോട്ട ക്ഷേത്രത്തിലെ ഊരാളന്മാരായ ഇവര്‍ ഈക്ഷേത്രോല്സവത്തോടനുബന്ധിച്ചാണ് ഈ കല അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: