അടൂര്‍: അംഗപരിമിതനായ യുവാവിന് ഡിവൈഎഫ്ഐക്കാരുടെ ക്രൂരമര്‍ദ്ദനം. കടമ്പനാട് കലത്തിവിളപുത്തന് വീട്ടില്‍ അഖില്‍ എന്ന യുവാവിനാണ് ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്നതിനിടെ ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരുവര്‍ഷം മുമ്പ് ബസ് ജീവനക്കാരെ മര്‍ദ്ദിച്ച കേസിലും ഇതേ ഡിവൈഎഫ്ഐക്കാര്‍ ഉള്‍പ്പെട്ടിരുന്നു. അന്ന് അഖിലാണ് പോലീസില്‍ പരാതിപ്പെട്ടത് എന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. അമ്മയും അമ്മൂമ്മയും അടങ്ങുന്ന കുടുംബത്തിലെ ഏകആശ്രയമായിരുന്ന അഖില്‍ ബൈക്ക് വര്‍ക്ക്ഷോപ്പില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് ജീവിച്ചിരുന്നത്. എന്നാല്‍ ക്രൂരമായ മര്‍ദ്ദനം ഏറ്റ് ആശുപത്രിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഇതിനും പറ്റാത്ത സ്ഥിതിയാണ്. പ്രതികളെ പിടികൂടുന്നതിന് വേണ്ട നടപടികളെടുക്കാതെ പോലീസ് മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: