കാസര്‍കോട്: തെരെഞ്ഞെടുപ്പ് ചട്ടലംഘനം സംബന്ധിച്ച പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പരാതി നല്‍കാനും അവയില്‍ സ്വീകരിച്ച നടപടികളറിയാനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതായി ജില്ലാതെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന് അറിയിച്ചു. ഇ-പരിഹാരം, ഇ-അനുമതി, ഇ-വാഹനം എന്നീ പോര്‍ട്ടലുകളാണ് നിലവില്‍ വന്നത്. തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതും വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും സമര്‍പ്പിക്കാനുളള സംവിധാനമാണ് ഇ-പരിഹാരം. കെട്ടിടമുടമയുടെ അനുമതിയില്ലാതെ പോസ്റ്റര്‍ ഒട്ടിക്കുന്നത് മുതല്‍ എതിര്സ്ഥാനാര്ത്ഥിക്കെതിരെയുളള അപവാദ പ്രചരണം വരെ അതില്‍ പെടും. www.epariharam.kerala.gov.in എന്ന വെബ്സൈറ്റ് ലോഗിന്‍ ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സൈറ്റ് ലോഗിന്‍ ചെയ്താല്‍ ആദ്യം മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്താല്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു പാസ്സ് വേഡ് എത്തും. വണ്‍ ടൈം പാസ്സ് വേഡ് എന്റര്‍ ചെയ്താല്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കും. രജിസ്റ്റര്‍ ചെയ്ത പരാതി സംബന്ധിച്ച സ്ഥിതി അറിയുന്നതിനും സോഫ്റ്റ് വെയറില്‍ സംവിധാനമുണ്ട്.
രാഷ്ട്രീയ കക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അനുമതികള്‍ ലഭ്യമാക്കുന്നതിനുളള സംവിധാനമാണ് ഇ-അനുമതി. വാഹനം, ഉച്ചഭാഷിണി, പ്രകടനം, പൊതുസ്ഥലം ഉപയോഗിക്കല്‍ തുടങ്ങിയവയ്ക്കുളള അനുമതികള്‍ക്കായി പല ഓഫീസുകള്‍ കയറിയിറങ്ങേണ്ടുന്നതിനു പകരം www.eanumathi.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കയാണ് വേണ്ടത്. അപേക്ഷാഫോറങ്ങളുടെ മാതൃക സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. അനുമതി ലഭ്യമായാല്‍ അത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം. http://e. parih aram.kerala.gov.in, http://e.anumathi. kerala. gov.in, h-ttp://e.vahanam. kerala. gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: