കാഞ്ഞങ്ങാട്: പ്രകൃതിയുടെ മണ്ണും മനസും വീണ്ടെടുത്ത് ബാലഗോകുലം കുട്ടികള്‍ കൃഷിയില്‍ വിളയിച്ചത് നുറുമേനി. ബാലഗോകുലത്തിലെ കുട്ടി കര്‍ഷകര്‍ വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ നാടിന് വേറിട്ട കാഴ്ചയായി. വാഴക്കോട് വിവേകാനന്ദ ബാലഗോകുലത്തിലെ കൊച്ചുകുട്ടികളാണ് ഉഴുതെടുത്ത മണ്ണില്‍ പച്ചക്കറി വിത്തുകള്‍ നട്ട് വളമിട്ട് വെള്ളം നനച്ച് നൂറുമേനി വിളയിച്ചത്.
കുട്ടികള്‍ കൂട്ടമായി നിഷ്കളങ്കമായ കളിചിരിയോടെ പാടത്ത് മത്സരിച്ച് വിളയിച്ച ഉല്‍പ്പന്നങ്ങള്‍ വളര്‍ന്നു വരുന്ന മറ്റു കുട്ടികള്‍ക്ക് മാതൃകയാണെന്നും കുട്ടികളില്‍ ചെറുപ്പത്തില്‍ തന്നെ വയലിലിറങ്ങി വയലും മണ്ണും തിരിച്ചറിഞ്ഞ് കൃഷി ചെയ്യാനുള്ള താത്പര്യവും ആവേശവും വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ കണ്ട് പഠിച്ച് മാതൃകയാക്കണമെന്നും വിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് പഞ്ചായത്തംഗം ബിജി ബാബു പറഞ്ഞു. നവമാധ്യമങ്ങളിലേക്ക് അമിതമായി ശ്രദ്ധ തിരിക്കുന്ന ഇന്നത്തെ യുവതലമുറയില്‍ നിന്നും വിഭിന്നമായി കാര്‍ഷിക വൃത്തിയിലേക്ക് ശ്രദ്ധയൂന്നി വാഴക്കോടിനെ കാര്‍ഷിക ഗ്രാമമാക്കു മാറ്റാന്‍ ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് കഴിയട്ടെയെന്ന് ബിജി ബാബു ആശംസിച്ചു.
വിളവെടുപ്പിന് നേതൃത്വം നല്കിയ ബാലഗോകുലം പ്രവര്‍ത്തകരായ മനീഷ്, രാഗിണ്‍, സുകന്യ, രജിത, ശിവപ്രസാദ് എന്നിവരെ ജില്ലാ സെക്രട്ടറി ജയരാമന് മാടിക്കാല്‍ ചടങ്ങില്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: