കാഞ്ഞങ്ങാട്: ക്ഷേത്രസംരക്ഷണ സമിതി ഏപ്രില്‍ 6ന് കോഴിക്കോട് സംഘടിപ്പിക്കുന്ന മഹാഭാരതം ധര്‍മ്മരക്ഷാ സംഗമത്തിന്റെ വിജയത്തിന് ജില്ലയില്‍ സംഘാടക സമിതി രൂപീകരിച്ചു. മാവുങ്കാല്‍ ശ്രീരാമക്ഷേത്ര പരിസരത്ത് നടന്ന സംഘാടക സമിതി രൂപീകരണ യോഗം ചീമേനി അവധൂതാശ്രമം സ്വാമി സാധു വിനോദ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ സംഘചാലക് പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് പ്രഭാഷണം നടത്തി. വോണുഗോപാലന്‍ നമ്പ്യാര്‍, ആര്‍എസ്എസ് കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര സംസാരിച്ചു. ബാബു അഞ്ചാംവയല്‍ സ്വാഗതവും ടി.രമേശന് നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി കൊണ്ടേവൂര്‍ സ്വാമി യോഗാനന്ദ സരസ്വതി, എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി, സ്വാമി പ്രേമാനന്ദ ശിവഗിരിമഠം, സ്വാമി മുക്താനന്ദ ആനന്ദാശ്രമം, സ്വാമി ബോധചൈതന്യ ശ്രീശങ്കരം, സ്വാമി വിശ്വാനന്ദ സരസ്വതി ചിന്മയമിഷന്, ബ്രഹ്മചാരി പ്രജീഷ് അമൃതാനന്ദമയീ മഠം മധൂര്‍ എന്നിവര്‍ രക്ഷാധികാരികളായി, അഡ്വ.കെ.കരുണാകരന് (ചെയര്മാന്), പി.ബാബു അഞ്ചാംവയല്‍ (ജന.കണ്‍വീനര്‍), കെ.വി.ലക്ഷ്മണന് (ട്രഷറര്‍) എന്നിവരടങ്ങുന്ന 501 അംഗ സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: