തിരുവനന്തപുരം: ശ്രീപത്മം പ്രൊഡക്ഷന്റെ ബാനറില്‍ അര്‍ജുനന്‍ ബിനു സംവിധാനം ചെയ്ത അനീസ്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചലച്ചിത്രതാരം മധു റിലീസ് ചെയ്തു. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിജിപി ഡോ. ബി. സന്ധ്യയ്‌ക്കു സിഡി കൈമാറിയാണ് പ്രകാശനം ചെയ്തത്. കുടുംബസദസുകളെ ഇളക്കിമറിച്ച കഥാ പ്രസംഗത്തിലൂടെ വി. സാംബശിവന്‍ മലയാളികള്‍ക്ക് സമ്മാനിച്ച അനീസ്യ എന്ന കഥാപ്രസംഗമാണ് സിനിമയാകുന്നത്. തോട്ടക്കാട് ശശിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ അനീസ്യ എന്ന ചിത്രത്തിന്റെ ഗാനസിഡി നടന്‍ മധു എഡിജിപി ഡോ. ബി. സന്ധ്യയ്‌ക്കു നല്‍കി പ്രകാശനം ചെയ്യുന്നു. തോട്ടക്കാട് ശശി, ചുനക്കര രാമന്‍കുട്ടി സമീപം
സിനിമയുടെ ലാഭവിഹിതം ആശ്രയ കൊട്ടാരക്കാര, അനന്തസായി തിരുവനന്തപുരം എന്നീ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നല്‍കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന വലിയ സന്ദേശമാണെന്ന് മധു പറഞ്ഞു. ഇപ്പോള്‍ നല്ല സിനിമകളുണ്ടാകുന്നുണ്ട്. എന്നാല്‍ നല്ല സിനിമകള്‍ക്ക് തിയ്യറ്ററുകള്‍ കിട്ടാന്‍ വളരെ പ്രയാസമാണ്. അനീസ്യ മുന്നോട്ട് വയ്‌ക്കുന്ന സന്ദേശം ഉള്‍കൊണ്ട് സര്‍ക്കാര്‍ ചിത്രത്തിന് നികുതിയിളവ് നല്‍കണമെന്ന് മധു ആവശ്യപ്പെട്ടു. ചടങ്ങില്‍ ചുനക്കര രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് രാജന്‍ കിഴക്കനേല, നടന്‍ ഞെടക്കാട് രാജന്‍, വിജയന്‍ പാലാഴി എന്നിവര്‍ പങ്കെടുത്തു. സുരാജ് വെഞ്ഞാറമൂട്, റിയാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചുനക്കര രാമന്‍കുട്ടിയുടെതാണ് വരികള്‍. സംഗീതം നല്‍കിയിരിക്കുന്നത് ദര്‍ശന്‍ രാമന്‍, സാബു, പാര്‍ത്ഥസാരഥി എന്നിവരാണ്. മധുബാലകൃഷ്ണന്‍, അഫ്‌സല്‍, വിധുപ്രതാപ്, ജ്യോത്സന, സൂര്യ എന്നിവരാണ് ഗായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: