കാഞ്ഞങ്ങാട്: നടക്കാന്‍ പ്രയാസമുള്ളതു കൊണ്ട് ഒരു ഓട്ടോ സംഘടിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട മത്സ്യത്തൊഴിലാളിയെ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയാണ് പോലീസ് ചെയ്തത്. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ ജനങ്ങളുടെ അവസ്ഥ എന്താകും. ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥന്മാരെ നിലക്ക് നിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. മത്സ്യപ്രവര്ത്തനം നടത്തി കുടുംബം പുലര്‍ത്തുന്ന ഒരു യുവാവിനോടാണ് പോലീസ് ക്രൂരത കാട്ടിയത്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്, കെ.വിനോദന്‍, രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പ്, ഭാസ്കരന് കീഴൂര്‍, രവി, സതീഷന്, സുധന്, അശ്വതി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.പി.പവിത്രന് സ്വാഗതവും കുഞ്ഞിരാമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: