കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അവകാശമുള്ള ‘പ്രസ്’സ്റ്റിക്കള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മറ്റി ആവശ്യപ്പെട്ടു. പോലിസിന് ഇക്കാര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കാം. മാധ്യമങ്ങളുടെ വാഹനങ്ങള്‍ എന്നതിനാല്‍ പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ പോലീസ് പരിശോധിക്കില്ലെന്ന ധാരണയില്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ അന്യ സംസ്ഥാനത്തുനിന്ന് കടന്നു വരുന്ന വാഹനങ്ങളില്‍ കാണുന്ന പ്രസ് സ്റ്റിക്കര്‍ വാഹനങ്ങള്‍ മാധ്യമങ്ങളുടേതാണെന്ന് ഉറപ്പു വരുത്തുന്നതിന് പോലിസിന് ഉത്തരവാദിത്വമുണ്ട്. ‘പ്രസ്’ സ്റ്റിക്കര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും തിരിച്ചറിവിന് വേണ്ടി ഉപയോഗിക്കാനുള്ളതാണ്. അല്ലാതെയുള്ളവരുടെ ഉപയോഗം നിയമ ലംഘനത്തിന് വേണ്ടിയുള്ളതാണ്. ജില്ലയിലേക്ക് ചാരായം, മയക്കുമരുന്ന് എന്നിവ കടന്നു വരുന്നത് വര്‍ധിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക് പ്രസ് സ്റ്റിക്കര്‍ പതിച്ച മാധ്യമ പ്രവര്‍ത്തകരും സ്ഥാപനങ്ങളും പോലീസിന്റെ സംശയം നീക്കി നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ‘വ്യാജ മാധ്യമ’ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും പോലീസുമായി സഹകരിക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. എം.ഒ വര്‍ഗീസ്, രവീന്ദ്രന് രാവണേശ്വരം, കെ. ഗംഗാധര, ബി. അനീഷ്കുമാര്‍, ഉണ്ണികൃഷ്ണന് പുഷ്പഗിരി, ഷഫീഖ് നസറുള്ള, അബ്ദുള്ള കുഞ്ഞി ഉദുമ, ടി.എ ഷാഫി, വിനോദ് പായം സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: