കാസര്‍കോട്: പ്രശസ്ത കവി കൈയ്യാര്‍ കീഞ്ഞണ്ണറൈയുടെ സ്മാരകമായി ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ 50 ലക്ഷം രൂപയെങ്കിലും മാറ്റിവെയ്ക്കണമെന്ന് അംഗം അഡ്വ.കെശ്രീകാന്ത് ആവശ്യപ്പെട്ടു.
ഭാഷാ കവിയും, സ്വാതന്ത്ര്യ സമരസേനാനിയും. കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാട്ടം നടത്തിയ വ്യക്തിയുമാണ് അദ്ദേഹം. മഹാകവിയെന്നതിലുപരി സാമൂഹിക, സാംസ്കാരിക രംഗത്ത് ജില്ലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. കീഞ്ഞണ്ണറൈയുടെ പേരില്‍ തുളു, കന്നഡ, ഭാഷാ സംസ്കാരം, പൈതൃകം, സാഹിത്യം എന്നിവ വളര്‍ത്താനുതകുന്ന രീതിലുള്ള ഗവേഷണ കേന്ദ്രം സ്ഥാപിക്കണം. ഇതിന് ആവശ്യമായ സ്ഥലം അവരുടെ കുടുംബം നല്‍കാമെന്ന് ഉറപ്പ് നല്കിയ സാഹചര്യത്തില്‍ ബജറ്റില്‍ ജില്ലാ പഞ്ചായത്ത് തുക നീക്കിവെക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: