കാസര്‍കോട്: നിയമസഭയില്‍ ബിജെപി പ്രവേശിക്കുന്നത് തടയാന്‍ മുസ്ലിം ലീഗും സിപിഐഎമ്മും തമ്മില്‍ സഹകരിക്കുമെന്ന മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖിന്റെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും വോട്ട് കച്ചവടത്തിന് തയ്യാറെടുത്തുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അഡ്വ കെ.ശ്രീകാന്ത് ആരോപിച്ചു. അബ്ദുള്‍ റസാഖിന്റെ പ്രസ്താവനയെ കുറിച്ച് സിപിഐഎം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷം സംസ്ഥാനം ഭരിച്ച യുഡിഎഫ് സര്‍ക്കാറിന്റെ ഭരണ പരാജയവും എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെ പരാജയവും മൂലം ജനം വോട്ട് ചെയ്ത് വിജയിപ്പിക്കില്ലെന്ന് ബോധ്യമായിരിക്കുകയാണ്. അതാണ് വീണ്ടും എങ്ങനെയും എംഎല്എയാകുകയെന്ന ലക്ഷ്യത്തോടെ റസാഖിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സിപിഎമ്മുമായി വോട്ട് കച്ചവടത്തിന് തയ്യാറായിരിക്കുന്നത്. മുസ്ലിം ലീഗ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെയുള്ള തോല്‍വി സമ്മതിക്കലാണെന്ന് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: