കാസര്‍കോട്: കാലാകാലങ്ങളില്‍ ധീവര സമുദായത്തെ കോണ്‍ഗ്രസിന് പണയപ്പെടുത്തി മത്സ്യഫെഡ് ചെയര്‍മാനും തീരദേശ കോര്പ്പറേഷന് ഡയരക്ടറും ആകാനാണ് ധീവരസഭയുടെ നേതാക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭരണം വരുമ്പോള്‍ യുഡിഎഫിന്റെ നേതാക്കളെ കണ്ട് സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മാത്രമാണ് ധീവരസഭ ജനറല്‍ സെക്രട്ടറി ദിനകരന് ചെയ്തു വന്നത്. ധീവരസഭ സമ്മേളനത്തില്‍ മാറാട് കലാപത്തില്‍ മരിച്ച ധീവര സമുദായാംഗങ്ങളെ മറക്കുകയാണ് ചെയ്തത്. അറുകൊല ചെയ്യപ്പെട്ട മാറാടിലെ സമുദായാംഗങ്ങളെ മറന്നുകൊണ്ടാണ് ധീവരസഭയുടെ സംസ്ഥാന സമ്മേളനം നടന്നത്. ധീവര സമുദായാംഗമായ പ്രതാപന് എംഎല്‍എ കയ്യേറ്റം ചെയ്തിട്ടും ഈ നേതാക്കള്‍ പ്രതികരിച്ചില്ല. സമുദായത്തിന്റെ പേര് പറഞ്ഞ് ഇപ്പോള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് അംഗങ്ങളാകാനും ശ്രമം നടന്നുവരുന്നു.
കേരളത്തിലെ തീരദേശ മേഖലകളില്‍ ധീവര സമുദായം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ, ധീവരസസമുദായത്തെ വഞ്ചിക്കുന്നതില്‍ നിന്നും നേതാക്കള്‍ പിന്മാറണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കീഴൂര്‍ കടപ്പുറത്ത് മതതീവ്രവാദികള്‍ അഴിഞ്ഞാടി സമുദായാംഗങ്ങളുടെ വീടുകള്‍ അക്രമിച്ചിട്ടും ആ പ്രദേശത്ത് നേതാക്കള്‍ സുമാദായാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയില്ല. ഇതാണ് സമുദായത്തോടുള്ള ധീവരസഭ നേതാക്കളുടെ സമീപനം. സമുദായത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി മറ്റു സമുദായത്തിന് ഒത്താശ ചെയ്യുന്നതില്‍ നിന്നും ധീവര സഭ പിന്തിരിയണം.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. നാരായണന്, ഉണ്ണി പുതിയവളപ്പ്, രഘു അജാനൂര്‍, വിനോദന്‍, അജേഷ് ജയന്, സജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.വി.പവിത്രന് സ്വാഗതവും കുഞ്ഞിരാമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: