കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 22 ലക്ഷം രൂപയുടെ വിദേശ സിഗററ്റ് പിടികൂടി, ബഹ്റൈന്‍, മസ്ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് കടത്താന്‍ ശ്രമിച്ച സിഗററ്റാണ് പിടികൂടിയത്. സിഗറ്റ് കടത്താന്‍ ശ്രമിച്ച 11 കാസര്‍ഗോഡ് സ്വദേശികളും പിടിയിലായി.
ഡിആര്‍ഐ ഉദ്യോഗസ്ഥരാണ് സിഗററ്റ് പിടികൂടിയത്. ബാഗേജിനുള്ളില്‍ വെച്ചായിരുന്നു സിഗരറ്റ് കടത്താന്‍ ശ്രമിച്ചത്. മുന്‍പ് രണ്ടരക്കോടിയോളം വിലവരുന്ന വിദേശ സിഗരറ്റ് ഡിആര്‍ഐ പിടികൂടിയിരുന്നു. ദുബൈ ജബറലി പോര്‍ട്ടില്‍ നിന്നും ചെന്നൈയിലെ സ്വകാര്യ കമ്പനിക്ക് വേണ്ടി കൊച്ചിയിലെത്തിയ കണ്ടെയ്നര്‍ പരിശോധിച്ചപ്പോഴാണ് സിഗരറ്റ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: