കല്‍പ്പറ്റ : ദേശീയതയുടെ മന്ത്രധ്വനികളിലൂടെ അധ്യാപകന്റെ കര്‍മ്മബോധത്തെ ഉണര്‍ത്തി പുതിയ ചരിത്രം രചിക്കാന്‍ എന്‍ടിയുവിന് മാത്രമേ സാധിക്കൂ എന്ന് ഇന്ദിര ഗാന്ധി സത്ഭാവന അവാര്‍ഡ് ജേതാവ് പി.ശിവപ്രസാദ് മാസ്റ്റര്‍. നിഷേധാത്മകമായ നയങ്ങള്‍ക്കെതിരെ പോരാടുവാന്‍ എന്‍ടിയുവിന്റെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. അധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന അധ്യാപകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയങ്ങള്‍ക്ക് കാലഹരണം സംഭവിക്കാതെ കാലാനുസൃതമായ പ്രായോഗിക രൂപം നല്കി നിലനിര്‍ത്തുന്ന പ്രവര്‍ത്തനമാണ് അധ്യാപനമെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബാലഗോകുലം സംസ്ഥാന സമിതിയംഗം ടി.പി.രാജന് മാസ്റ്റര്‍ പ്രസ്താവിച്ചു. അറിവിന്റെ വിതരണം മാത്രമല്ല. മൂല്യങ്ങളുടെ വിനിമയം കൂടിയാണ് അധ്യാപകര്‍ നിര്‍വഹിക്കേണ്ടതെന്നും കാലിക സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹംപറഞ്ഞു.
ചടങ്ങില്‍ എന്‍ടിയു ജില്ലാപ്രസിഡണ്ട് കെ.എം.കുഞ്ഞിക്കണ്ണന് അധ്യക്ഷത വഹിച്ചു. കലാ-കായിക വൈജ്ഞാനിക മേഖലകളില്‍ സമര്‍ത്ഥരായ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ ഉപഹാരസമര്‍പ്പണം നടത്തി. പൂര്‍വ്വകാല പ്രവര്‍ത്തകനായ കൃഷ്ണന് മാസ്റ്ററെയും ഐടി രംഗത്ത് ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ട വി.മധു മാസ്റ്ററെയും ചടങ്ങില്‍ ആദരിച്ചു. സര്‍വ്വീസില്‍നിന്ന് വിരമിക്കുന്ന ഏച്ചോം സര്‍വോദയ സ്കൂള്‍ അധ്യാപികയായ ശാന്തകുമാരി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്കി. ചടങ്ങില്‍ വിവിധ സംഘടനകളില്‍നിന്നും രാജിവെച്ച് എന്‍ടിയുവില്‍ ചേര്‍ന്ന അധ്യാപകര്‍ക്ക് അംഗത്വവിതരണം നടത്തി.
തുടര്‍ന്ന് നടന്ന സംഘടനാസമ്മേളനത്തില്‍ എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് ടി.എ.നാരായണന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസമിതിയംഗം എന്‍.മണിമാസ്റ്റര്‍, എന്‍ജിഒസംഘ് ജില്ലാപ്രസിഡണ്ട് ടി.സുദര്ശനകുമാര്, ബിഎംഎസ് ജില്ലാസെക്രട്ടറി സന്തോഷ് ജിനായര്‍, ബാലഗോകുലം മേഖലാസംഘടനാ സെക്രട്ടറി വി.കെ.സുരേന്ദ്രന്, വിശ്വസംസ്കൃതപ്രതിഷ്ഠാനം സംസ്ഥാന സമിതിയംഗം എം.ബി.ഹരികുമാര്‍, കെ.പി.ഗോവിന്ദന്‍കുട്ടി, സി.സുരേഷ്, വി.കെ.സന്തോഷ്, എം.രജീഷ്, എന്‍.സി.പ്രശാന്ത്, ടി.പി.സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: