കൊച്ചി: സംവിധായകന് രാജേഷ് പിള്ള കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍. എറണാകുളം പിവിഎസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന രാജേഷ് പിള്ളയെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് അദ്ദേഹത്തിന്റെ മഞ്ജുവാര്യര്‍, കുഞ്ചാക്കോ ബോബന് ചിത്രമായ ‘വേട്ട’ റിലീസ് ചെയ്തത്. സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: