കോട്ടയം: ഇന്നലെ കോട്ടയം നഗരത്തിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അക്ഷരനഗരിയുടെ സ്നേഹോഷ്മള വരവേല്‍പ്പ്. സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്.
എറണാകുളത്ത് നിന്നും എയര്‍ഫോഴ്സിന്റെ ഹെലികോപ്ടറിലാണ് അദ്ദേഹം കോട്ടയത്തെത്തിയത്. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ്.കെ.മാണി.എംപി, കളക്ടര്‍ യു.വി.ജോസ്, റേഞ്ച് ഐജി മഹിപാല്‍ യാദവ്, ഇന്റേണല്‍ സെക്യൂരിറ്റി ഓഫീസര്‍ ബല്‍റാം ഉപാദ്ധ്യായ, ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്.സോന എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. സിഎംഎസ് കോളേജിലെത്തിയ പ്രണബ് മുഖര്‍ജിയെ സംഘാടക സമിതി സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവന് അദ്ധ്യക്ഷത വഹിച്ചു. 200-ാം വാര്‍ഷികാഘോഷവും വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കുന്ന പോസ്റ്റല്‍ കവറും രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. പ്രത്യേക പൈതൃക പദവി പ്രഖ്യാപനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
സിഎസ്ഐ സഭയുടെ ഡപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ്.കെ.ഉമ്മന്‍, പ്രിന്‍സിപ്പല്‍ ഡോ.റോയ് സാം ഡാനിയേല്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായ പ്രൊഫ.സി.എ.എബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ്.കെ.മാണി.എം.പി എന്നിവര്‍ സംബന്ധിച്ചു. പരിപാടികള്‍ക്ക് ശേഷം തിരിച്ച് പരേഡ് ഗ്രൗണ്ടിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം അനുഗമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ജോസ്.കെ.മാണി.എം.പി, കളക്ടര്‍ യു.വി.ജോസ്, ഐ.ജി.മഹിപാല്‍യാദവ്, സെക്യൂരിറ്റി ഓഫീസര്‍ ബല്‍റാം ഉപദ്ധ്യായ, എസ്.പി.എസ്.സതീഷ്.ബിനോ, അസ്സി. കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ എന്നിവര്‍ രാഷ്ട്രപതിയെ യാത്രയയക്കുന്നതിന് എത്തിയിരുന്നു.
പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നും സിഎംഎസ് കോളേജിലേക്ക് പോയ രാഷ്ട്രപതിയെക്കാണാന്‍ ശാസ്ത്രിറോഡിലും ബേക്കര്ജംഗ്ഷന്, കുമരകം റോഡ് എന്നിവിടങ്ങളിലെല്ലാം വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: