ആലപ്പുഴ: ധീവരസമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ തടസംനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ വേണ്ട പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്യാനും, സമുദായ വഞ്ചകനും കുലദ്രോഹിയുമായ വി. ദിനകരന്റെ തനിനിറം സമുദായാംഗങ്ങളുടെ മുന്നില്‍ തുറന്നു കാട്ടാനായി ലഘുലേഖ വിതരണം നടത്താനും ധീവരമഹാസഭ സംസ്ഥാന സമിതി തീരുമാനിച്ചു.
ധീവര സുദായാംഗമായ ടി.എന്‍. പ്രതാപന് എംഎല്‍എയെ ക്രൂരമായി മര്‍ദ്ദിച്ച് മാര്‍ക്സിസ്റ്റ് നടപടിയെ സംസ്ഥാന സമിതി അപലപിച്ചു. അതിന് ഉത്തരവാദികളായ ക്രിമിനലുകള്‍ക്കെതിരെ നിയമനടപടികള്‍ ഉടനെ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രചാരണ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന സമിതി തീരുമാനിച്ചു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. വാമലോചനന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി. പത്മനാഭന്, കെ.എം. പൂവ്, വി. അശോക് കുമാര്‍, ടി.കെ. രാജന്, രാജു വലപ്പാട്, അഡ്വ. രണ്‍ജിത് ശ്രീനിവാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലം സ്വാഗതവും അഭിദാസ് വൈപ്പിന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: