പാരീസ്: ഇസ്ലാമിക് സ്റ്റേറ്റിന്(ഐ.എസ്) സ്ഫോടക വസ്തുക്കള്‍ ലഭിക്കുന്നത് ഭാരതം അടക്കമുള്ള രാജ്യങ്ങളില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. ഡിറ്റണേറ്ററുകള്‍, കോഡുകള്‍, സേഫ്റ്റി ഫ്യൂസുകള്‍ എന്നിവയാണ് പ്രധാനമായും ഭാരത കമ്പനികള്‍ ഐഎസിന് വില്‍ക്കുന്നത്.
കോണ്‍ഫ്ലിക്ട് ആര്‍മമെന്റ് റിസര്‍ച്ച് സംഘം (സി.എ.ആര്) നടത്തിയ പഠനത്തിലാണ് ഭാരതം ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ സ്ഫോടക വസ്തുക്കള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയിട്ടുള്ളത്. നിയമപരമായിട്ടാണ് ഭാരത കമ്പനികള്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
20 രാജ്യങ്ങളിലെ 51 കമ്പനികള്‍ ഇത്തരത്തില്‍ ഐ.എസിനെ സഹായിക്കുന്നുണ്ടെന്ന് സി.എ.ആര് പറയുന്നു. ഭാരതത്തിന് പുറമേ അമേരിക്ക, ബ്രസീല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പന്തിയിലുള്ളത്. തുര്‍ക്കിയില്‍ നിന്ന് 13 കമ്പനികളാണ് സ്ഫോടക വസ്തുക്കള്‍ നല്‍കുന്നത്.
വളം നിര്‍മാണത്തിന് ഉപയോഗിയ്ക്കുന്ന പല വസ്തുക്കളും ബോംബ് നിര്‍മാണത്തിലും ഉപയോഗിയ്ക്കുന്നുണ്ട്. പലപ്പോഴും കയറ്റുമതി ചെയ്യുന്നവര്‍ അറിയാറില്ല ബോംബ് നിര്‍മാണത്തിനാണ് ഇതെല്ലാം ഉപയോഗിയ്ക്കുന്നത്.
ഒരു അര്‍ദ്ധ വ്യാവസായികടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐഎസ് ബോംബുകളും സ്ഫോടക വസ്തുക്കളും നിര്മിയ്ക്കുന്നതെന്നാണ് കോണ്‍ഫ്ലിക്ട് കണ്ടെത്തിയിരിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: