ചെറുതോണി: കോളേജ് കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളെ സി പി എം ഓഫീസില്‍ ഒളിവില്‍ താമസിപ്പിക്കുകയും, പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ ഇടുക്കി പോലീസിനെ ഭീഷണിപ്പെത്തി പ്രതികളെ മോചിപ്പിക്കുകയും ചെയ്ത സി പി എം ഗുണ്ടകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി വാഴത്തോപ്പ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനെത്തിയ ഇടുക്കി പോലീസിനെ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും, ചെറുതോണിയില്‍ മൈക്കിലൂടെ പോളിടെക്നിക്ക് കോളേജിലെ വനിതാ പ്രിന്‍സിപ്പളിനെ അപമാനിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടും പോലീസ് സിപിഎം ക്രിമിനലുകളെ പിടികൂടാന്‍ മടിക്കുകയാണെന്ന് ബി ജെ പി വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് സാജന് പുന്നമൂട്ടില്‍, സെക്രട്ടറി കെ പി ജയേഷ്കുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: