മാനന്തവാടി : മാനന്തവാടി ടൗണിലെ മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തപക്ഷം ബിജെപി വീണ്ടും സമരത്തിനിറങ്ങുമെന്ന് ബിജെപി ജില്ലാഅധ്യക്ഷന്‍ സജിശങ്കര്‍ നഗരസഭാ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കി.ടൗണിലെ മാലിന്യപ്രശ്നത്തിന്റെ പേരില്നഗരസഭാ ഓഫീലേക്ക് മാര്‍ച്ച് നടത്തിയതിന് റിമാന്റിലായ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍കണിയാരം, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ പ്രേം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിതിന് ഭാനു, സെക്രട്ടറി ശ്യാംകുമാര്‍ എന്നിവര്‍ക്ക് ജയില്‍ മോചിതരായശേഷം മാനന്തവാടിയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ആവശ്യങ്ങള്‍ക്കായി ദിനം പ്രതി ടൗണിലെത്തുന്ന നൂറുകണക്കിന് ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്തവിധത്തില്‍
ഓവുചാലുകളില്‍ കക്കൂസ്മാലിന്യമടക്കംനിറഞ്ഞ് ദുര്‍ഗന്ധം വമിച്ചിട്ടും അനങ്ങാപാറനയം സ്വീകരീക്കുന്ന നഗരസഭാ അധികൃതരുടെ അലംഭാവത്തിനെതിരെയാണ് ബിജെപി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നഗരസഭാഓഫീസിലേക്ക് മാര്‍ച്ചും ധര്ണ്ണയുംനടത്തിയത്.
എന്നാല്‍ പൊതുജന താല്പര്യംമുന്നിര്ത്തി ബിജെപി നടത്തിയ ധര്‍മ്മസമരത്തെ തകര്‍ക്കാന്‍ മാനന്തവാടി സ്റ്റേഷനിലെ ബിജെപി വിരോധിയായ ഒരു സബ്ബ്ഇന്‍സ്പെക്ടര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കി ജയിലിലടച്ചത്.എന്നാല്‍ മാനന്തവാടിയിലെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണുംവരെ ബിജെപി പോരാട്ടംതുടരുമെന്നും ഇതിനെതിരെ രംഗത്തുവരുന്ന ഏതുശക്തികളെയും രാഷ്ട്രീയമായിതന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരവികസനത്തിന് കോടികള്‍ അനുവദിച്ച മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ മുനിസിപ്പാലിറ്റിയിലെ പ്രതിപക്ഷകക്ഷിയായ യുഡിഎഫും മാലിന്യ വിഷയത്തില്‍ മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: