ചേര്‍ത്തല: വാരനാട് ദേവിക്ഷേത്രത്തിലെ പുന:പ്രതിഷ്ഠ ദര്‍ശിച്ച് സായൂജ്യമടയാന്‍ ഭക്തജനലക്ഷങ്ങളെത്തി. തിങ്കളാഴ്ച രാവിലെ 11.40 ന,് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചു. കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരി, മധുസൂദനന് നമ്പൂതിരി, ശ്രീകാന്ത് നമ്പൂതിരി, തുപ്പന്‍ നമ്പൂതിരി, പറങ്ങൂര് രാകേഷ് ഭട്ടതിരിപ്പാട്, വടശ്ശേരി പരമേശ്വരന് നമ്പൂതിരി, പെരിങ്ങേരി വാസുദേവന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ഈശ്വരന് നമ്പൂതിരി, സഹശാന്തിമാരായ മുരളീധരന് പോറ്റി, പ്രകാശന് പോറ്റി തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. പ്രതിഷ്ഠയ്ക്കു ശേഷമുള്ള ദര്‍ശനത്തിന്റെ തിരക്ക് അവസാനിച്ചത് വൈകിട്ട് നാലോടെയാണ്. വൈകിട്ട് ദീപസ്ഥാപനത്തിന് ശേഷം നട അടച്ചു.
25 ന് രാവിലെ നടതുറക്കും. തുടര്‍ന്ന് തത്വകലശാഭിഷേകം, സഹസ്രകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം എന്നിവ നടത്തും.
ഉത്സവത്തിന് 29 ന് കൊടിയേറും. മാര്‍ച്ച 12 നാണ് ആറാട്ട് . പ്രസിദ്ധമായ കുഭഭരണി ഉത്സവം 13 നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: