കൊല്ലം: കടപ്പാക്കട വടക്കേക്കുന്നത്ത് ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്ര സന്നിധിയില്‍ ഏപ്രില്‍ 18 മുതല്‍ 22 വരെ നടക്കുന്ന ചതുഷ്പാദ ശ്രീമഹാ ഗായത്രി യാഗത്തിന്റെ യാഗശാല ക്രമീകരണങ്ങള്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മുഖ്യന് നിത്യാനന്ദ അഡിഗയും പത്നി രക്ഷിത അഡിഗയും വിലയിരുത്തി . ഇവര്‍ക്കൊപ്പം യാഗം ജനറല്‍ കണ്‍വീനര്‍ ആക്കാവിള സതീക്, ക്ഷേത്രം പ്രസിഡന്റ് ബി.സി. ബോസ്, ക്ഷേത്രം സെക്രട്ടറി പത്മലാല്‍, മൂകാംബിക മിഷന് ട്രസറ്റ് ഓഫ് ഇന്‍ഡ്യയുടെ ചെയര്മാന് മൂകാംബിക സജി പോറ്റി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഹിണ്ടാസ് ബിജു, ട്രഷറര്‍ സന്തോഷ്കുമാര്‍, രാജരാജേശ്വരി ധര്‍മ്മ പരിപാലന സംഘാംഗങ്ങള്‍, മറ്റ് ഭക്തജനങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: