പൊന്‍കുന്നം: കൊല്ലം അരിപ്പയില്‍ നാലു വര്‍ഷത്തോളമായി ഭൂരഹിതര്‍ കുടില്‍കെട്ടി നടത്തുന്ന സമരം ഭൂമി നല്കി ഒത്തുതീര്‍പ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹിത കേരളം പദ്ധതിയില്‍ പെട്ട എല്ലാവര്ക്കും ഭൂമി നല്‍കണമെന്നും ദളിത് സംയുക്തസമിതി ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. പാട്ടക്കാലവധി കഴിഞ്ഞതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെയര്മാന് ജെയ്നി മറ്റപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.കെ. രാജു, എം.വൈ. മാത്യു, പി.വൈ. ജോയി, സജി മര്‍ക്കോസ്, എം.ഒ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: