കല്‍പ്പറ്റ : 2016 ലെ കേരള നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ ഒഴിവാക്കി കുറ്റമറ്റ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍പട്ടിക ശുദ്ധീകരണ പരിപാടി ഈ മാസം 28 വരെ നടത്തും.
നിലവിലെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍, മരിച്ച് പോയവരുടെ പേരുകള്‍ എന്നിവ നീക്കി ഏറ്റവും സംശുദ്ധമായ വോട്ടര്‍ പട്ടിക തെരെഞ്ഞെടുപ്പിനായി തയ്യാറാക്കുകയെന്നുള്ളതാണ് ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി ബി.എല്‍.ഒ-മാര്‍ ഒഴിവാക്കേണ്ടവരുടെ വിവരങ്ങള്‍ ബൂത്ത് തലത്തില്‍ ശേഖരിച്ച് ലിസ്റ്റ് തയ്യാറാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമിച്ചിട്ടുള്ള ബൂത്ത്ലെവല്‍ ഏജന്റിന്റെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ച് അന്തിമമായി നീക്കം ചെയ്യേണ്ടവരുടെ ലിസ്റ്റ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ആക്ഷേപങ്ങളൊന്നും ഇല്ലായെന്ന് ഉറപ്പ് വരുത്തി പേര് നീക്കം ചെയ്യും.
ജില്ലാകളക്ടര്‍ കേശവേന്ദ്ര കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ മേല്‍ വിവരങ്ങള്‍ കളക്ടര്‍ അറിയിക്കുകയും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: