തിരുവല്ല: നഗരത്തിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബൈപ്പാസ് നിര്മ്മാ ണത്തിനാവും എന്നതുകൊ ണ്ട് എംസിറോഡ് വികസനം വേണ്ടെന്നുവച്ച നടപടി തിരുവല്ലയ്ക്ക് ശാപമാകുന്നു. മറ്റ് ഭാഗങ്ങളില്‍ എംസിറോഡ് വി കസനം ത്വരിതഗതിയില്‍ നടക്കുമ്പോഴും തിരുവല്ലയിലെ ബൈപ്പാസ് നിര്‍മ്മാണം ഇഴയുന്നതാണ്നഗരത്തിലെ റോ ഡ് വികസനം ത്രിശങ്കുവില്‍ ആക്കിയിരിക്കുന്നത്. ബൈപ്പാസുമില്ല; എംസിറോഡ് വികസനവും ഇല്ല; എന്ന അവസ്ഥയിലാണ് തിരുവല്ലയിലെ യാ ത്രക്കാര്‍. മഴുവങ്ങാട് ചിറയി ല്‍നിന്നും ആരംഭിച്ച് വൈഎംസിഎവഴി രാമന്‍ചിറയില്‍ എ ത്തുന്ന ബൈപ്പാസ് പൂര്‍ത്തിയായാല്‍ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാവും എന്നതിനാലാണ് എംസിറോഡ് വികസനത്തില്‍ നിന്നും നഗരത്തെ ഒഴിവാക്കിയത്.
32കോടി രൂപയുടെ എസ്റ്റിമേറ്റി ല്‍ 2.3കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസിന്റെ നിര്‍മ്മാണ ഉ ദ്ഘാടനം 2015 ജനുവരി രണ്ടി നാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഗ്രീന്‍ ട്രൈബ്യൂണലിന് മുമ്പാകെ സ്വകാര്യ വ്യക്തികള്‍ നല്‍കിയിരുന്ന കേസ്സുകളായിരുന്നു നിര്‍മ്മാണത്തി ന് തടസ്സം സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഈ കേസ്സുകള്‍ എല്ലാംതന്നെ ഒത്തുതീര്‍പ്പായതിന് ശേഷവും നിര്മ്മാ ണം മന്ദഗതിയില്‍ നടക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ മു തലെടുപ്പാണ് ഉള്ളതെന്നും പറയപ്പെടുന്നു.
മഴുവങ്ങാട് ചിറമുതല്‍ വൈ എംസിഎ വരെയുള്ള റോ ഡിന്റെയും കലുങ്കുകളുടെ യും നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ രാമന്‍ചിറ മുതല്‍ വൈഎംസിഎ വരെയു ള്ള ഭാഗത്ത് ഇതുവരെ കാര്യമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒന്നുംതന്നെ നടന്നിട്ടില്ല.
സ്വകാര്യ വ്യക്തികള്‍ നല്കിയ കേസുകള്‍മൂലം ഈ ഭാഗത്തെ ചിലവസ്തുക്കള്‍ ഏറ്റെടുത്ത് നിര്‍മ്മാണ കമ്പനിക്ക് നല്കുവാന് അധികൃതര്‍ക്ക് സാധിക്കാത്തതാണ് ഇവിടുത്തെ നി ര്‍മ്മാണം ഇഴയാന്‍ കാരണമാകുന്നത്.
നഗരസഭാ മൈതാനിയില്നി ന്നും ആരംഭിക്കുന്ന 140 മീറ്റര്‍ നീളമുള്ള ഫ്ളൈയോവറിന്റെ നിര്‍മ്മാണം ത്വതിതഗതിയില് നടക്കുന്നുണ്ട്. എന്നാല്‍ ഫ് ളൈയോവറിന്റെ ലാന്റിംഗ് സ് പേസിനെ സംബന്ധിച്ച തര് ക്കം പരിഹരിച്ച് നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയുംവിധം ഭൂമി ഏറ്റെടുത്ത് കൊടുക്കുവാ ന് അധികൃതര്‍ തയ്യാറാകാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയാന്‍ ഇടയാക്കുന്നതെന്നാണ് കെഎസ്ടിപി അധികൃതരുടെ വാദം.
രാഷ്ട്രീയപരമായ പകപോക്കലിന്റെയും അധികൃതരുടെ അ നാസ്ഥയും തിരുവല്ല ബൈപ്പാസിന്റെ നിര്‍മ്മാണ ത്തെ വലിച്ചുനീട്ടുമ്പോള്‍ നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയാതെ നട്ടംതിരിയുകയാ ണ് തിരുവല്ലയിലെ പൊതുജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: