ബത്തേരി : നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറക്കുന്നതിന്റെ മുന്നോടിയായി ഭാരതീയ ജനതാപാര്‍ട്ടി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി നടത്തുന്ന വനവാസി സമൂഹങ്ങളെക്കുറിച്ചുള്ള വിവര സമാഹരണ യാത്ര ഫെബ്രുവരി 25 ന് നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ നിന്നും ആരംഭിക്കും.
മണ്ഡലത്തിലെ പ്രാക്തന ഗോത്രസമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും അവരുടെ സാമൂഹ്യ വിദ്യാഭ്യാസ അവസ്ഥകളെക്കുറിച്ചും ലഭിക്കുന്ന വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും നേതാക്കള്‍ അറിയിച്ചു.
ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ച് വരെ നടക്കുന്ന യാത്രയുടെ മുഖ്യ സംഘാടകന്‍ കര്‍ഷകമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി പി.സി. മോഹനന് മാസ്റ്ററാണ്. ബിജെപി ജില്ലാ ഖജാന്‍ജി പി പത്മനാഭന് മാസ്റ്ററാണ് സഹസംഘാടകന്‍. പി.സി.ഗോവിന്ദന്, പി.എം.അരവിന്ദന് എന്നിവര്‍ കോര്ഡിനേറ്റമാരാണ്.
ബത്തരി മണ്ഡലം കമ്മിറ്റി യോഗത്തില്‍ കെ.പി.മധു, അദ്ധ്യക്ഷന്‍ കെ.എം. പൊന്നു, വി.മോഹനന്, പി. ഗോപാലകഷ്ണന്‍ മാസ്റ്റര്‍, അഡ്വ. പി.സി.ഗോപിനാഥ്, സാവിത്രികൃഷ്ണന്കുട്ടി, സി.ആര്.ഷാജി, എ. പ്രേമാനന്ദന്, പി.കെ. മാധവന്, പ്രശാന്ത് മലവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: